Thursday , October 29 2020
Breaking News

പ്രവാസി ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ട് ഷംസുദ്ദിന്‍ ചെമ്പരിക്ക അന്തരിച്ചു

ചെമ്പരിക്ക : പ്രവാസി ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും ചെമ്മനാട് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന സി എച്ച് വില്ലയില്‍ ഷംസുദ്ദിന്‍ ചെമ്പരിക്ക (65) അന്തരിച്ചു. പരേതനായ അബ്ദുല്‍റഹ്മാന്‍ ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ദീര്‍ഘകാലം പ്രവാസിയായിരുന്നു. മുസ്ലിംലീഗ് പഞ്ചായത്ത് സൈ് പ്രസിഡണ്ട്, എസ് വൈ എസ് ചെമ്മനാട് പഞ്ചായത്ത് സൈ് പ്രസിഡണ്ട്, ഉദുമ മേഖലാ കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ : ഖൈറുന്നിസ. മക്കള്‍ : ഷംന, ഉമൈറ, ലുലു, ഷബ്രാസ്, സാജിദ്. മരുമക്കള്‍ : ഷമിം കോഴിക്കോട്, ഫസല്‍ റഹ്മാന്‍ ബേവിഞ്ച. സഹോദരങ്ങള്‍ : മൊയ്തീന്‍കുഞ്ഞി, നിസാര്‍, സുഹ്‌റ, ഉമ്മാലിമ്മ, സബിയ, ഹബ്‌സ, മാഞ്ഞിബി, പരേതരായ ഷാഫി, അഷ്‌റഫ്.

RANDOM NEWS

കരിവെള്ളൂര്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

തൃക്കരിപ്പൂര്‍ : കരിവെള്ളൂര്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ തൃക്കരിപ്പൂര്‍ ബീരിച്ചേരി ഗേറ്റ് പരിസരത്ത് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. …