Saturday , February 29 2020
Breaking News

പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു

മഞ്ചേശ്വരം : പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. മഞ്ചേശ്വരം കാജൂര്‍ ബഡാജെയിലെ ശുഭഷെട്ടി എന്ന ശ്വേത ഹെഗ്‌ഡേ (30)യാണ് മരിച്ചത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ശുഭ ഷെട്ടിയെ രണ്ടു ദിവസം മുമ്പാണ് പ്രസവത്തിനായി മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ദേഹാസ്വസ്ഥ്യമുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തത്. കര്‍ണ്ണാടക മിജാരിലെ ചേതന ഷെട്ടിപ്പണിയാണ് ഭര്‍ത്താവ്. രണ്ടു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഇതു രണ്ടാമത്തെ പ്രസവത്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആദ്യപ്രസവത്തിലുണ്ടായിരുന്ന കുഞ്ഞ് മരണപ്പെട്ടിരുന്നു. രമേഷ് ഹെഗ്‌ഡെ-ബേബി ദമ്പതികളുടെ മകളാണ്.

RANDOM NEWS

ജലസംരക്ഷണ ശുചിത്വമാലിന്യ സംസ്‌കരണംമേഖലകള്‍ക്ക് മുന്‍തൂക്കം

കാഞ്ഞങ്ങാട് : ജലസംരക്ഷണം, ശുചിത്വം, മാലിന്യസംസ്‌കരണം എന്നീ മേഖകലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 202021 വാര്‍ഷിക ബജറ്റ് …