Sunday , April 5 2020
Breaking News

പ്രസവത്തെ തുടര്‍ന്ന് അമിതരക്തസ്രാവം ; രക്തം ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവതി മരിച്ചു

കാഞ്ഞങ്ങാട് : പ്രസവത്ത തുടര്‍ന്നുള്ള അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേക്കല്‍ പോലീസ് സ്റ്റേഷന#് പരിധിയിലെ മൗവ്വല്‍ ഫസല്‍-പി എം റാബിയ ദമ്പതികളുടെ മകള്‍ മിസ് രിയ (22)യാണ് മരിച്ചത്. മിസ് രിയക്ക് ആശുപത്രിയില്‍ ആവശ്യമായ രക്തം ലഭിക്കാന്‍ വൈകിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യാശുപത്രിയിലാണ് മിസ് രിയ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് രക്തം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബഹളം വെച്ചതോടെ യുവതിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. ആശുപത്രി അധികൃതര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ബന്ധുക്കള്‍. ഒരു വര്‍ഷം മുമ്പാണ് കുവൈറ്റില്‍ ജോലി ചെയ്യുന്ന കുണിയയിലെ ഇസ്മായിലുമായി മിസ്രിയയുടെ വിവാഹം നടന്നത്. യുവതി ജന്മം നല്‍കി ആണ്‍കുഞ്ഞ് ബന്ധുക്കളുടെ പരിചരണത്തില്‍ ആശുപത്രിയില്‍ സുഖമായിരിക്കുന്നു. സഫിയ ഏക സഹോദരിയാണ്.

RANDOM NEWS

ചികിത്സ കിട്ടാതെ വീട്ടമ്മ കൂടി മരിച്ചു : മരണം ഏഴായി

കാസര്‍കോട് : ചികിത്സയ്ക്കായി മംഗ്‌ളൂരുവിനെ ആശ്രയിച്ചിരുന്ന വീട്ടമ്മ കൂടി മരിച്ചു. മഞ്ചേശ്വരം തുമ്മിനാട്ടെ മഹാബലഷെട്ടിയുടെ ഭാര്യ ബേബി (59) ആണ് …