Wednesday , December 2 2020
Breaking News

രാഹുല്‍ഗാന്ധിക്കെതിരേ പറഞ്ഞുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയണ്ട എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി ദേശീയ നേതാവാണ്. പ്രാദേശിക തലത്തില്‍ അല്ല രാഹുല്‍ ഗാന്ധി അഭിപ്രായം പറയുന്നത്.
അദ്ദേഹം ദേശീയ തലത്തില്‍ ആണ് കാര്യങ്ങള്‍ കാണുന്നതും, അഭിപ്രായം പറയുന്നതും. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ, ആ അര്‍ഥത്തില്‍ വേണം കാണേണ്ടത് എന്നാണ് അഭിപ്രായപ്പെട്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ബ്ലെയിം ഗെയിം നടത്തരുത് എന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. ഇതിനെ സംസ്ഥാന സര്‍ക്കാരിനായുള്ള അംഗീകാരം ആയി കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു.

RANDOM NEWS

കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി കുരുന്നുകളും സെല്‍ഫി വീഡിയോ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി

കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍നത്തനത്തിന്റെ ഭാഗമായി ഐഇ സി ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി …