Monday , February 17 2020
Breaking News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടു വര്‍ഷം പീഡിപ്പിച്ചു; യുവാവിനെതിരെ പോക്‌സോ പ്രകാരം കേസ്

കാസര്‍കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി രണ്ടു വര്‍ഷക്കാലം കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതിന് യുവാവിനെതിരെ പോസ്‌കോ കുറ്റം ചുമത്തി ബദിയടുക്ക പോലീസ് കേസെടുത്തത്.
സ്റ്റേഷന്‍ പരിധിയിലെ വാണിനഗറിലെ ഉമേശനെതിരെയാ(26)ണ് പോലീസ് കേസെടുത്തത്.മാതാപിതാക്കള്‍ നഷ്ടപ്പെട്ട പെണ്‍കുട്ടിയെ 16 വയസ്സുള്ളപ്പോഴാണ് ഉമേശന്‍ വിവാഹ വാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചു കൊണ്ടിരുന്നത്.
ഇപ്പോള്‍ കല്യാണത്തില്‍ നിന്നും പിന്‍മാറുകയും ക്രൂരമായും പീഡിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസിലെത്തിയത്.
തുടര്‍ന്നാണ് ഉമേശനെതിരെ പോസ്‌കോ ചുമത്തി കേസെടുത്തത്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെങ്കിലും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ പീഡനം നടത്തിയതിനാണ് പോസ്‌കോ ചുമത്തിയത്.

RANDOM NEWS

കൃപേഷ് – ശരത്‌ലാല്‍ വേര്‍പാടിന് ഒരാണ്ട്. ജ്വലിക്കുന്ന ഓര്‍മ്മകളുമായി പുഷ്പാര്‍ച്ചന

പെരിയ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്-ശരത്‌ലാലും കൊല്ലപ്പെട്ടിട്ട് തിങ്കളാഴ്ചത്തേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായി. ഇരുവരുടെയും ജ്വലിക്കുന്ന ഓര്‍മ്മകളില്‍ രാവിലെ …