Friday , January 24 2020
Breaking News

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി : പോക്‌സോ കേസില്‍ ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥി അറസ്റ്റില്‍

മംഗ്‌ളൂരു : പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ മലയാളി വിദ്യാര്‍ഥി പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. മംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയായ ഉപ്പള സ്വദേശി മല്ലേഷാ(19)ണ് അറസ്റ്റിലായത്. നഗരത്തിലെ കോളേജിലെ വിദ്യാര്‍ഥിനിയായ പതിനേഴുകാരി മല്ലേഷിനൊപ്പം സ്വമേധയാ പോവുകയായിരുന്നു. വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഉര്‍വ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മല്ലേഷിനെ തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ എന്നീ നിയമപ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു.

RANDOM NEWS

റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാ ശൃംഖലയുടെ ഒരുക്കങ്ങള്‍ …