Tuesday , April 7 2020
Breaking News

പൗരത്വനിയമഭേദഗതി ഇന്ത്യയിലെ എല്ലാ പൗരന്മാരെയും ദോഷകരമായി ബാധിക്കും -ജസ്റ്റിറ്റ്‌സ് കെമാല്‍ പാഷ

കാഞ്ഞങ്ങാട്: പൗരത്വനിയമഭേദഗതി ഇന്ത്യയിലെ എല്ലാ പൗരന്മാരെയും ദോഷകരമായി ബാധിക്കുമെന്ന് ഹൈക്കോടതി റിട്ട. ജഡ്ജി കെമാല്‍ പാഷ പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരേകാഞ്ഞങ്ങാട് മാനവ സൗഹൃദവേദി സംഘടിപ്പിച്ച പ്രതിരോധസദസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ പുറംതള്ളാനാണ് ഇത്തരം
നിയമഭേദഗതികള്‍ കൊണ്ടുവരുന്നത്. പൗരത്വനിയമഭേദഗതി ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണ്. വര്‍ഗീയധ്രുവീകരണത്തിനുള്ള ശ്രമമാണ് ഇത്തരം നിയമഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

എല്ലാവരും ഈയൊരു നീക്കത്തെ എതിര്‍ത്തത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി -അദ്ദേഹം പറഞ്ഞു. അഡ്വ. പി.നാരായണന്‍ അധ്യക്ഷതവഹിച്ചു. കണ്ണൂര്‍ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സല്‍ ഡോ. ഖാദര്‍ മാങ്ങാട്, അഡ്വ. എം.സി.ജോസ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, എ.വി.രാമകൃഷ്ണന്‍, വി.എന്‍.ഹാരിസ്, ബി.എം.മുഹമ്മദ്കുഞ്ഞി, ഡോ. ഹഫിസ്, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

പ്രാവിനെയെടുക്കാനിറങ്ങി കിണറ്റില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷിച്ചു

ചെറുവത്തൂര്‍ : കിണറ്റില്‍വീണ പ്രാവിനെയെടുക്കാനിറങ്ങിയ റിട്ട. കര്‍ണാടക ഫോറസ്റ്റര്‍ കുടുങ്ങി. ചെറുവത്തൂരിനടുത്ത നാപ്പച്ചാല്‍ കയനിമൂല നാരായണ റാവു (60) ആണ് …