Tuesday , April 7 2020
Breaking News

പൗരത്വനിയമഭേദഗതി വേഗത്തിലാക്കിയത് സാമ്പത്തികപ്രതിസന്ധി ചര്‍ച്ചചെയ്യാതിരിക്കാന്‍ -എം.ബി.രാജേഷ്

കാഞ്ഞങ്ങാട്: ഇന്ത്യയെ മതാധിഷ്ഠിതരാജ്യമാക്കി മാറ്റുകയെന്ന ആര്‍.എസ്.എസ്സിന്റെ അജന്‍ഡ എന്തായാലും മോദിസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് നേരത്തേ കണക്കുകൂട്ടിയതാണെന്നും എന്നാല്‍ ഇത്രപെട്ടെന്ന് പൗരത്വഭേദഗതിനിയമം പ്രാബല്യത്തിലാക്കിയത് ഇവിടത്തെ ഗുരുതര സാമ്പത്തികപ്രതിസന്ധി ജനം ചര്‍ച്ചചെയ്യാതിരിക്കാനാണെന്നും മുന്‍
എം.പി. എം.ബി.രാജേഷ് പറഞ്ഞു. കാഞ്ഞങ്ങാട് കിസ്സ സാംസ്‌കാരികസമന്വയം നോര്‍ത്ത് കോട്ടച്ചേരി ഡോ. ബി.ആര്‍.അംബേദ്കര്‍ നഗറില്‍ സംഘടിപ്പിച്ച.
ഭരണഘടനാ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 72 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ സാമ്പത്തികപ്രതിസന്ധിയാണ് ഇന്ന് ഇന്ത്യ നേരിടുന്നത്. ഇതെല്ലാം കേന്ദ്രസര്‍ക്കാരിനെതിരേയുള്ള ജനരോഷം ആളിക്കത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് പൗരത്വനിയമ ഭേദഗതിയുമായി മോദിയും അമിത്ഷായും രംഗത്തുവന്നത്. തിരഞ്ഞെടുപ്പടുക്കാറാകുമ്പോള്‍ ഇതൊക്കെ നടപ്പിലാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നേരത്തേ കൊണ്ടുവന്നു. ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയവര്‍ ഏകാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ നോല്‍ക്കുന്നു. ഹിറ്റ്ലറുടെയും മുസോളിനിയുടെയും
കാലടിപ്പാതകളാണ് മോദിയും ഷായും പിന്തുടരുന്നതെന്നും രാജേഷ് പറഞ്ഞു. കിസ്സ ചെയര്‍മാന്‍ അഡ്വ. സി. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്‍, മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

ജാമിയ മിലിയ വിദ്യാര്‍ഥി ഹസ്സന്‍ ഷിഹാബ് സമരാനുഭവം വിവരിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ., കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍, കെ.വി.കുഞ്ഞിരാമന്‍, ഡോ. വി.പി.പി.മുസ്തഫ, കിസ്സ കണ്‍വീനര്‍ മഹമൂദ് മുറിയനാവി, ട്രഷറര്‍ ബിബി കെ. ജോസ എന്നിവര്‍ സംസാരിച്ചു.

ഭരണഘടന സംരക്ഷണ സംഗമത്തിന്റെ ഭാഗമായി കൊട്ടും പാട്ടും വരയും അരങ്ങേറി. ‘ഇനിയുള്ള കാലം നമ്മള് പാടാണ്ടിരുന്നാല്‍… നാടിന്റെ നട്ടെല്ലുപൊട്ടി നമ്മളു ചാവും…സുരേഷ് അറുകരയുടെ നാടന്‍പാട്ടിനൊത്ത് മേളപ്പെരുക്കം തീര്‍ത്ത് വാദ്യക്കാര്‍. എഴുത്തുകാരന്‍ എം.എ.റഹ്മാന്‍ മുതല്‍ മുത്തശ്ശി മാധവിയമ്മവരെയുള്ളവര്‍ റോഡരികിലുള്ള കാന്‍വാസില്‍ വരച്ചു. നമ്മള്‍ എല്ലാവരും ഒന്നാണെന്ന സന്ദേശമുയര്‍ത്തിയുള്ള പാട്ടും വരയും നോര്‍ത്തു കോട്ടച്ചേരിയിലെ റോഡരികില്‍ ഒന്നരമണിക്കൂര്‍ നേരം നീണ്ട വേറിട്ട പരിപാടി കാണാന്‍ ആളുകള്‍ തടിച്ചുകൂടി.

RANDOM NEWS

പ്രാവിനെയെടുക്കാനിറങ്ങി കിണറ്റില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷിച്ചു

ചെറുവത്തൂര്‍ : കിണറ്റില്‍വീണ പ്രാവിനെയെടുക്കാനിറങ്ങിയ റിട്ട. കര്‍ണാടക ഫോറസ്റ്റര്‍ കുടുങ്ങി. ചെറുവത്തൂരിനടുത്ത നാപ്പച്ചാല്‍ കയനിമൂല നാരായണ റാവു (60) ആണ് …