Tuesday , February 18 2020
Breaking News

പൗരത്വ നിയമം: ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി, ഗവര്‍ണറുമായി കൂടിക്കാഴ്ച

തിരുവനന്തപുരം : ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനെക്കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട്
വിശദീകരണം ചോദിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഹര്‍ജി നല്‍കാനിടയായ സാഹചര്യങ്ങള്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചെന്നാണ് സൂചന.
റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ അറിയിച്ചതായും സൂചന. ഗവര്‍ണറുമായി കൂടികാഴ്ച നടത്താന്‍ മന്ത്രിസഭയും നിര്‍ദ്ദേശിച്ചിരുന്നു.
ഹര്‍ജി നല്‍കിയ വിവരം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന ചട്ടങ്ങള്‍ (റൂള്‍സ് ഓഫ് ബിസിനസ്) പ്രകാരം തന്നെ അറിയിക്കേണ്ടതായിരുന്നു എന്നാണ് ഗവര്‍ണറുടെ വാദം. ഇക്കാര്യം പാലിക്കാത്തതെന്താണെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ
പ്രമേയം പാസാക്കിയതിനെതിരെയും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. ഈ മാസം 30ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക.

RANDOM NEWS

സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരംകമ്മീഷന്‍ പദവി നല്‍കണം- സുപ്രീംകോടതി

ന്യൂഡല്‍ഹി: സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി. നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ …