Saturday , February 29 2020
Breaking News

പൗരത്വ പ്രക്ഷോഭം ഇന്ത്യന്‍ ജനതയെ ഒരുമിപ്പിച്ച പോരാട്ടം ; ദഹ് ലാന്‍ ബാഖവി

കാസര്‍കോട് : രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്ത്യന്‍ ജനതയെ ഒരുമിപ്പിച്ച പോരാട്ടമാണെന്ന് എസ് ഡി പി ഐ ദേശീയ വൈസ് പ്രസിഡണ്ട് ദഹ്ലാന്‍ ബാഖവി പറഞ്ഞു. സി എ എ പിന്‍വലിക്കുക, എന്‍ ആര്‍ സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ് ഡി പി ഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് – സിറ്റിസണ്‍സ് മാര്‍ച്ചിന്റെ ആദ്യദിനമായ വെള്ളിയാഴ്ച കാസര#്‌കോട് നടന്ന ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാഗസ് നഹീദിഖായേങ്കേ, ഞങ്ങള്‍ രേഖ കാണിക്കുകയില്ല എന്ന പ്രചാരണത്തിന് എസ് ഡി പി ഐ തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യവ്യാപകമായി അയ്യായിരം പൊതുപരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമാണ് കേരളത്തില്‍ കാസര്‍കോട് തുടക്കം കുറിച്ചിരിക്കുന്ന സിറ്റിസണ്‍ മാര്‍ച്ച്. മാര്‍ച്ച് തിരുവനന്തപുരത്ത് എത്തുമ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന സി എ എ വിരുദ്ധ പോരാട്ടം കൂടുതല്‍ ശക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. എസ് ഡി പി ഐ കര്‍ണാചക സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. അബ്ദുല്‍മജീദ്, പി ഡി പി ദേശീയ കമ്മിറ്റിയംഗം എസ് എം ബഷീര്‍ അഹമ്മദ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എച്ച് നാസര്‍ തുടങ്ങിയവര്‍സംബന്ധിച്ചു.

ആദ്യദിനം കാസര്‍കോട് മുനിപ്പല്‍ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ച് ദഫ്‌ലാന്‍ ബാഖവി ഫ്‌ളാഗ് ഓഫ് ചെയ്തു. മാര്‍ച്ച് പുതിയ ബസ് സ്റ്റാന്റ്, നുള്ളിപ്പാടി, അണങ്കൂര്‍, വിദ്യാനഗര്‍, ബി സി റോഡ് പിന്നിട്ട് നായന്മാര്‍മൂലയില്‍ സമാപിച്ചു.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …