Tuesday , April 7 2020
Breaking News

പൗരത്വ ഭേദഗതിക്കെതിരെ ചെമ്മനാട് 48 മണിക്കൂര്‍ പ്രതിഷേധ ജ്വാല

ചെമ്മനാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെമ്മനാട് ജമാഅത്ത് പൗരസമിതിയുടെ 48മണിക്കൂര്‍ പ്രതിഷേധ ജ്വാല പ്രൊഫ. എംഎ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ബഹുസ്വരതയെ ഒരുദിവസം കൊണ്ട് ഇല്ലാതാക്കാന്‍ ഒരു ഏകാധിപതിക്കും കഴിയില്ല. ബഹുസ്വര സംസ്‌കൃതിയുടെ നാടിനെ ഏകഭാഷ സാംസ്‌കാരിക പരിസരത്ത് തളച്ചിടാനുള്ള ശ്രമം അപകടകമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകിട്ട് പൊതുയോഗത്തോടെ തുടങ്ങിയ സമരം ഇന്ന് വൈകിട്ട് സമാപിക്കും.
ജമാഅത്ത് പ്രസിഡന്റ് സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റാഷിദ് മൗലവി, സുരേഷ് എതിര്‍ദിശ, ബാലകൃഷ്ണന്‍ പെരിയ, ടി. നാരായണന്‍, അബ്ദുല്‍ ഹമീദ് കക്കണ്ടം, പി. ഹബീബ് റഹ്മാന്‍, കെ. മുഹമ്മദ് കുഞ്ഞി, കരുണാകരന്‍ നായര്‍, കെ. കൃഷ്ണന്‍, സഫറുല്ലാഹ് ചെമ്മനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാത്രി പ്രതിഷേധപ്പാട്ടും പ്രതിഷേധ നാടകവും അരങ്ങേറി.
ഇന്ന് രാവിലെ ആറിന് ചായ് പേ ചര്‍ച്ചയും 10ന് സാംസ്‌കാരിക സംഗമവും പ്രതിഷേധ വരയും നടക്കും. സാംസ്‌കാരിക സംഗമം മീഡിയ വണ്‍ ടി.വി ചെയര്‍മാന്‍ പി. മുജീബ് റഹ്മാനും പ്രതിഷേധവര ചിത്രകാരന്‍ ഷാഫി എ നെല്ലിക്കുന്നും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് വനിതാ സംഗമം. വൈകിട്ട് യുവജന പ്രതിതിരോധം കെ.കെ സുഹൈല്‍ ഉദ്ഘാടനം ചെയ്യും.

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …