Tuesday , February 18 2020
Breaking News

പൗരത്വ ഭേദഗതിക്കെതിരെ രാജമോഹന്‍ ഉണ്ണിത്താന്‍ എം പി നയിക്കുന്ന ലോംഗ് മാര്‍ച്ചിന് ചൊവ്വാഴ്ച തുടക്കമാകും

കാസര്‍കോട് : ദേശീയ പൗരത്വ ഭേദഗതി ബില്ലിനെംതിരെ രാ്ജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നയിക്കുന്ന ലോംഗ് മാര്‍ച്ച് ചൊവ്വാഴ്ച തുടങ്ങും. ഉച്ചയ്ക്ക് 2.30 ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് എം പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യു ഡി എഫിന്റെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. 2000 സ്ഥിരാംഗങ്ങളുള്ള ലോംഗ് മാര്‍ച്ച് ആദ്യ ദിവസം രാത്രി ഉദുമയില്‍ സമാപിക്കും. സമാപന സമ്മേളനം കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ ഉദുമയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് മൈതാനിയില്‍ സമാപിക്കും.

ലോംഗ് മാര്‍ച്ചിനോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തത് നഗരസഭാ ചെയര്‍മാന്‍ രമേശന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് എം പി പറഞ്ഞു. നഗരസഭാ ചെയര്‍മാന്റെ ശരീരം പൗരത്വ ബില്ലിനെതിരെയും മനസ് നരേന്ദ്രമോദിക്കൊപ്പവുമാണെതിന്റെ തെളിവാണ്.

മംഗ്‌ളൂരുവില്‍ പൗരത്വ നിയമ ബില്ലിനെതിരെ നടന്ന പോലീസ് വെടിവെയ്പ്പിനെ തുടര്‍ന്ന് അന്നേ ദിവസം മംഗ്‌ളൂരുവിലെത്തിയ 2000 ത്തോളം മലയാളികളെ കേസില്‍ കുടുക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി ഇടപെടണമെന്ന് എം പി ആവശ്യപ്പെട്ടു. സര്‍വ്വകക്ഷി യോഗം ഉടന്‍ വിളിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണം. മംഗ്‌ളുരുവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ സ്ത്രീകളും വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്കാണ് മംഗ്‌ളൂരു പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. മനപ്പൂര്‍വ്വം കലാപമുണ്ടാക്കല്‍, ഗൂഢാലോചന തുടങ്ങി ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തെയും മുന്‍ മന്ത്രിയും എം എല്‍ എ യുമായ യു ഡി ഖാദറിനെയും അറിയിച്ചതായി എം പി പറഞ്ഞു.

RANDOM NEWS

ഉപ്പളയിലെ കൂട്ട വാഹനാപകടം : ദേശീയപാത അരമണിക്കൂര്‍ തടസ്സപ്പെട്ടു

ഉപ്പള : നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് ടിപ്പര്‍ …