Friday , January 24 2020
Breaking News

പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. മുസ്ലിംലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി സമര്‍പ്പിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, നവാസ് കാനി എന്നീ പാര്‍ലമെന്റ് അംഗങ്ങളാണ് ഹര്‍ജി നല്‍കിയത്.

മതത്തിന്റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി . പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭേദഗതി ബില്ല് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മറ്റ് മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന അവകാശം മുസ്ലിങ്ങള്‍ക്ക് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയത്. ലോക്സഭയും രാജ്യസഭയും പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് രാഷ്ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ നിയമമാകും. മുസ്ലിംലീഗിന് പുറമെ മറ്റ് ചില കക്ഷികള്‍ കൂടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സൂചന. ക്രിസ്മസ് അവധി ആരംഴിക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്ക് മുന്നില്‍ വരുത്താനാണ് ഹര്‍ജി നല്‍കുന്ന കക്ഷികളുടെ ശ്രമം.

RANDOM NEWS

പൗരത്വനിയമ ഭേദഗതി: കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്ത്ക്കൊണ്ടുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി. പൗരത്വനിയമ ഭേദഗതി …