Wednesday , July 8 2020
Breaking News

പൗരത്വ ഭേദഗതി നിയമം ; ജനകീയ കൂട്ടായ്മയുടെ ലോങ്ങ് മാര്‍ച്ച് ഫെബ്രുവരി ഒന്നിന്

കാസര്‍കോട് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കേരള ജനകീയ ലോങ് മാര്‍ച്ച് നടത്തപ്പെടുന്നു.* 2020 ഫെബ്രുവരി ഒന്നിന് കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത് ആരംഭിക്കുന്ന കേരള ലോങ്ങ് മാര്‍ച്ച് മാര്‍ച്ച് 2 ന് രാജ്ഭവന്‍ മാര്‍ച്ചോടു കൂടി തിരുവനന്തപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ ദേശീയ മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ലോങ്ങ് മാര്‍ച്ച് ഫെബ്രുവരി 1, 2, 3 തീയതികളില്‍ കാസര്‍കോട് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും.
ഫിബ്രുവരി 2 ന് രാവിലെ മാര്‍ച്ച് കാസര്‍കോട് നിന്ന് ആരംഭിച്ച് കാഞ്ഞങ്ങാട് സമാപിക്കും. ഫെബ്രുവരി 3 ന് രാവിലെ കാഞ്ഞങ്ങാട് നിന്ന് മാര്‍ച്ച് ആരംഭിച്ച് പടന്നയില്‍ സമാപിക്കും. പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍ TA മുജീബുറഹ്മാന്‍ ചെയര്‍മാന്‍ കേരള ജനകീയകൂട്ടായ്മ മനോജ് Tസാരംഗ് (ജനറല്‍ കണ്‍വീനര്‍ കേരള ജനകീയകൂട്ടായ്മ) രക്ഷാധികാരികളായ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് ഷാനവാസ് കാസിമി കോഡിനേറ്റര്‍മാരായ വിന്‍സെന്റ് ആവിക്കല്‍ സികെ നാസര്‍ കാഞ്ഞങ്ങാട് സിദ്ദിഖ് കൈക്കബ്ബ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്‍ ഖാദര്‍ ചെറുകോളി യാസീന്‍ മുസ്തഫ അബ്ബാര്‍ തുടങ്ങിയവര്‍. ഫെബ്രുവരി 23 ന് വൈകുന്നേരം 4 മണിക് കാസര്‍കോട് ബഹുജന കണ്‍വെന്‍ഷന്‍ നടക്കും

RANDOM NEWS

നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്ന് 9.5 കിലോ കഞ്ചാവ് പിടികൂടി: പ്രതി രക്ഷപ്പെട്ടു ; പോലീസ് കേസെടുത്തു

മഞ്ചേശ്വരം : പോലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്ന് 9.530 കിലോ കഞ്ചാവ് പിടികൂടി. പ്രതി മോര്‍ത്താനയിലെ …