Thursday , September 24 2020
Breaking News

പൗരത്വ ഭേദഗതി ബില്‍; ബില്‍ കത്തിച്ച് പ്രതിഷേധം

കാസര്‍കോട് : ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വെട്ടിമുറിക്കാന്‍ ഭരണഘടനയിലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താന്‍ മോദി സര്‍ക്കാര്‍ കൊണ്ട് വന്ന ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കാസറഗോഡ് ടൗണില്‍ ബില്‍ കത്തിച്ച് പ്രതിഷേധിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അമ്പുഞ്ഞി തലക്ലായ് അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സി.എച്ച്.മുത്തലിബ്, ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍, ട്രഷറര്‍ മഹമൂദ് പള്ളിപ്പുഴ, എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സഫിയ സമീര്‍,ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ മുജാഹിദ് തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും ടി.കെ.അഷ്‌റഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാസര്‍ഗോഡ് ടൗണില്‍ നടന്ന പ്രകടനത്തിന്
മുഹമ്മദലി ടി.കെ, യൂസുഫ് സി എ, പത്മനാഭന്‍, അഷ്‌റഫ് ബായാര്‍,സാഹിദ ഇല്യാസ്, ഫൗസിയ സിദ്ദിഖ്, റിയാസ് എന്‍ എം, ബഷീര്‍ പി കെ, സലാം എരുതുംകടവ്, ഇസ്മായില്‍ പള്ളിക്കര, മൊയ്ദീന്‍ കുഞ്ഞി മഞ്ചേശ്വര്‍,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ്-19 : സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്ക് ; 310 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ 23) 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച …