Thursday , September 24 2020
Breaking News

ഫാഷന്‍ ഗോള്‍ഡ് ജുവലറി നടത്തിയത് 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പ്

കാസര്‍കോട് : നിക്ഷേപ തട്ടിപ്പ് നടത്തി പൂട്ടിപ്പോയ ഫാഷന്‍ ഗോള്‍ഡ് ജുവലറി ചരക്കുസേവന നികുതി (ജി എസ് ടി) ഇനത്തില്‍ നടത്തിയത് 1.41.85.931 രൂപയുടെ വെട്ടിപ്പ്.

ചെറുവത്തൂരിലെ ന്യൂ ഫാഷന്‍ ഗോള്‍ഡ്, കാസര്‍കോട്ടെ ഒമര്‍ ഫാഷന്‍ ഗോള്‍ഡ് ജുവലറികളിലായി കാസര്‍കോട് ഡെപ്യൂട്ടി കമ്മിഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) നടത്തിയ പരിശോധനയിലാണ് നികുതിവെട്ടിപ്പ് പിടിച്ചത്.

2019 ഏപ്രിലിലും നംവബറിനുമിടയിലായി നടന്ന ക്രമക്കേടുകളിലാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്രയും തുക തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിച്ചത്.

കോവിഡ് വ്യാപനത്തിനുമ്പ് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണവും വെള്ളിയും നില്‍പന നടത്തിയത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടെത്തിയത്.

നികുതിയും പിഴയും പരിശയും ഉള്‍പ്പെടെ ഒമര്‍ ഫാഷന്‍ ഗോള്‍ഡ് 84.82.744 രൂപയും ന്യൂ ഫാഷന്‍ ഗോള്‍ഡ് 57.03.087 രൂപയുമാണ് ഓഗസ്റ്റ് 30 നുള്ളില്‍ അടയ്‌ക്കേണ്ടിയിരുന്നത്. കോവിന്റിന്റെ പശ്ചാത്തലത്തില്‍ തുക അടയ്ക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ വരെ നീട്ടി നല്‍കി.

പിഴ ചുമത്തിയത് സംബന്ധിച്ച് പരാതി ബോധിപ്പിക്കാന്‍ സമയം നല്‍കിയെങ്കിലും ജുവലറി മാനേജ്‌മെന്റ് കുറ്റം അംഗീകരിച്ച് അത് അടയ്ക്കാനുള്ള തീയ്യതി നീട്ടി ആവശ്യപ്പെടുകയായിരുന്നു.

പിഴ അടച്ചു തീര്‍ക്കേണ്ട അവസാന തീയതി കഴിഞ്ഞതിനാല്‍ നികുതിയുടെ 50 ശതമാനം കൂടി ചേര്‍ത്ത് തിരിച്ചടയക്കേണ്ട തുക പുതുക്കി നിശ്ചയ്ച്ച് നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് അധികൃതര്‍. ഒരു മാസത്തിനുള്ളില്‍ അത് അടച്ചില്ലെങ്കില്‍ പിഴ നികുതിയുടെ നൂറു ശതമാനമായി ഉയരും. എന്നിട്ടും തിരിച്ചടച്ചില്ലെങ്കില്‍ ജപ്തിയിലേക്ക് നീങ്ങും.

മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദിന്‍ ചെയര്‍മാനും ടി കെ പൂക്കോയ തങ്ങള്‍ മാനേജിംഗ് ഡയരക്ടറുമായാമ് 2006 ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ജുവലറി രജിസ്റ്റര്‍ ചെയ്തത്. നിക്ഷേപ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RANDOM NEWS

കോവിഡ് നിര്‍ദ്ദേശ ലംഘനം: ജില്ലയില്‍ 8807 പേരെ അറസ്റ്റ് ചെയ്തു

കാസര്‍കോട് : കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 8807 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി …