Monday , March 30 2020
Breaking News

ഫാസിസ്റ്റ് ഭരണ കൂടത്തിനതിരെ ആസാദി പ്രതിജ്ഞയെടുത്തും ,പ്രതിഷേധിച്ചും സ്ഥാപകദിനാഘോഷം നടത്തി എസ് കെ എസ് എസ് എഫ്

കാസര്‍കോട്: ഫെബ്രുവരി 19 എസ് കെ എസ് എസ് എഫ് സ്ഥാപകദിന ത്തോടെ അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് എസ് കെ എസ് എസ് എഫ് ജില്ലയിലെ 260 യൂണിറ്റ് കമ്മിറ്റിയുടെ നേത്യത്തിലാണ് വിവിധ പരിപാടികളോടെ സ്ഥാപക ദിന ആഘോഷം നടത്തിയത്, പൗരത്വം നിയമം പാസാക്കി മതേതര ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനതിരെയുള്ള കനത്ത പ്രതിഷേധമായിരുന്നു ജില്ലയിലെ 260 കേന്ദ്രങ്ങളില്‍ നടന്നത്,ആസാദി പ്രതിജ്ഞക്ക് പുറമെ, പതാക ഉയര്‍ത്തല്‍ ,മധുരവിതരണം, ആദരവ് ,ശു ചികരണം ,മഹാന്മാരുടെ മഖ്ബറ സിയാറത്ത് ‘ തുടങ്ങിയ പരിപാടികളാണ് നടന്നത് പരിപാടിയുടെ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം എം.ഐ സി യില്‍ വെച്ച് നടന്നു, സമസ്ത കാസര്‍കോട് ജില്ല ട്രഷറര്‍ കെടി അബ്ദുല്ല ഫൈസി പതാക ഉയര്‍ത്തി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി മുഖ്യാതിതിയായിരുന്നു
ജില്ല പ്രസിഡണ്ട്
സുഹൈര്‍ അസ്ഹരി പള്ളങ്കോട് ആസാദിപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ല സെക്രട്ടറി മുഷ്താഖ് ദാരിമി ആമുഖ ഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര,
ട്രഷറര്‍ ഇസ്മായീല്‍ അസ്ഹരി, വര്‍ക്കിങ്ങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, അബ്ദുല്ല അര്‍ഷദി,
വൈസ് പ്രസിഡണ്ടുമാ രായ ശറഫുദ്ദീന്‍ കുണിയ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജോ:സെക്രട്ടറി
പി എച്ച് അസ്ഹരി ആദൂര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗംങ്ങളായ റസാഖ് അസ്ഹരി മഞ്ചേശ്വരം, റഫീഖ് മൗലവി നീലേശ്വരം, കബീര്‍ ഫൈസി കുമ്പള, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ലത്തീഫ് കൊല്ലമ്പാടി, സിറാജുദ്ധീന്‍ ഖാസിലേന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു..

RANDOM NEWS

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം ; ജില്ലയില്‍ 18 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട് : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ശനിയാഴ്ച മാത്രം 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം – …