Wednesday , August 12 2020
Breaking News

ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവചിത്രകാരന്‍ മരിച്ചു

കാഞ്ഞങ്ങാട് : ഫേസ് ബുക്കില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചശേഷം വിഷം കഴിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവ ചിത്രകാരന്‍ നിള അമ്പലത്തറ എന്ന പേരില്‍ അറിയപ്പെടുന്ന വിനീത് (32) മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. തന്റെ മരണത്തിന് താന്‍ മാത്രമാണ് ഉത്തരവാദിയെന്ന പരാമര്‍ശമുള്ള ഫേയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തി ജീവിതത്തില്‍ താന്‍ അനുഭവിക്കുന്ന വേദനയെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് അതെന്ന് വ്യക്തമാക്കിയിട്ടില്ല. കവിതയെഴുത്തിലും ചിത്രരചനയിലും സജീവമായിരുന്ന വീനീത് അറിയപ്പെടുന്ന നാടകപ്രവര്‍ത്തകനുമായിരുന്നു. നൂറുകണക്കിന് ചിത്രങ്ങള്‍ വരച്ച വിനീത് ജില്ലക്കകത്തും പുറത്തുമുള്ള വേദികളില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അമ്മ ഭാര്‍ഗവിക്കൊപ്പമായിരുന്നു വിനീതിന്റെ താമസം. ഏകമകന്റെ വേര്‍പാട് ഈ അമ്മയെ തളര്‍ത്തിയിരിക്കുകയാണ്.

RANDOM NEWS

വയോധിക വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട് : വയോധികയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കറന്തക്കാട്ടെ ഫയര്‍‌സ്റ്റേഷന് മുന്‍വശത്തെ കാമത്ത് നിവാസിലെ പരേതനായ ചേസഗിരിയുടെ …