Thursday , June 4 2020
Breaking News

ഫൈനല്‍ ടിക്കറ്റ് ആരുനേടും; ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരേ

മാഞ്ചെസ്റ്റര്‍: ‘നൈസ് ടു മീറ്റ് യു ന്യൂസീലന്‍ഡ്! അന്ന് നോട്ടിങ്ങാമില്‍ കാണാമെന്ന് കരുതിയതാണ്. പക്ഷേ, മഴ ചതിച്ചു. കുറച്ചുവൈകിപ്പോയെങ്കിലും ചൊവ്വാഴ്ച മാഞ്ചെസ്റ്ററില്‍ നമുക്ക് കാണാം’. വിരാട് കോലിയുടെ ടീം ഇന്ത്യ കാത്തിരിക്കുന്നു. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ- ന്യൂസീലന്‍ഡ് സെമി ഫൈനല്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നുമുതല്‍ മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തില്‍. പ്രാഥമികഘട്ടത്തില്‍ ഇന്ത്യ പാകിസ്താനെതിരേ 336 റണ്‍സ് അടിച്ച് 89 റണ്‍സിന് ജയിച്ചത് ഇതേ ഗ്രൗണ്ടിലാണ്. ചൊവ്വാഴ്ച മഴയ്ക്ക് സാധ്യത പറയുന്നുണ്ടെങ്കിലും കളിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

പന്ത്രണ്ടാം ലോകകപ്പിലെ ആദ്യ സെമിയാണിത്. രണ്ടാം സെമിയില്‍ വ്യാഴാഴ്ച ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.

ആത്മവിശ്വാസത്തില്‍ ഇന്ത്യ പ്രാഥമിക റൗണ്ടില്‍, കളിച്ച എട്ടില്‍ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലന്‍ഡ് ഒടുവില്‍ തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്. ഒരു ഘട്ടത്തില്‍ സെമി കാണാതെ പുറത്താകുമെന്ന ഭീഷണിയെ ന്യൂസീലന്‍ഡ് നേരിട്ടു. ഒടുവില്‍ പോയന്റ് പട്ടികയില്‍ പാകിസ്താനൊപ്പ
മായിരുന്നെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമിയിലെത്തി. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെക്കാള്‍ ഒരുപടി മുന്നിലായിരിക്കും.ഏഴാം സെമിഫൈനലിനാണ് ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുന്നത്. ഇതിനിടെ രണ്ടുവട്ടം കിരീടം നേടി. 1983 ലോകകപ്പില്‍ ഇന്ത്യ ആദ്യമായി കിരീടം നേടിയത് ഇംഗ്ലണ്ടിലായിരുന്നു.നിലവിലെ റണ്ണറപ്പായ ന്യൂസീലന്‍ഡിന് ഇത് എട്ടാം സെമി.

RANDOM NEWS

സൂപ്പര്‍ ഓവറില്‍ വീണ്ടും കിവീസിന് തോല്‍വി; പരമ്പരയില്‍ ഇന്ത്യ 4-0 ന് മുന്നില്‍

വെല്ലിങ്ടണ്‍: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. സൂപ്പര്‍ ഓവറില്‍ ജയിക്കാനാവശ്യമായ …