Sunday , April 5 2020
Breaking News

ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഗൃഹനഥന്‍ കുഴഞ്ഞുവീണു മരിച്ചു

ഉദുമ : ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. ബേവൂരി വാണിയം വളപ്പില്‍ കുഞ്ഞിക്കണ്ണന്‍ (60) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പ്രഭാത സവാരിക്ക് ശേഷം വീട്ടിലെത്തി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഉദുമ നഴ്‌സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ പുതിയ പുരയില്‍ കുഞ്ഞിരാമന്റെയും ചിറ്റേയിയുടെയും മകനാണ്. ഭാര്യ : ഗീത. മക്കള്‍ : അഞ്ജലി, ആതിര. മരുമകന്‍ ; സജിന്‍. സഹോദരങ്ങള്‍ ചന്ദിക ബാലകൃഷ്ണന്‍, ഉമ കുഞ്ഞികൃഷ്ണന്‍.

RANDOM NEWS

ചികിത്സ കിട്ടാതെ വീട്ടമ്മ കൂടി മരിച്ചു : മരണം ഏഴായി

കാസര്‍കോട് : ചികിത്സയ്ക്കായി മംഗ്‌ളൂരുവിനെ ആശ്രയിച്ചിരുന്ന വീട്ടമ്മ കൂടി മരിച്ചു. മഞ്ചേശ്വരം തുമ്മിനാട്ടെ മഹാബലഷെട്ടിയുടെ ഭാര്യ ബേബി (59) ആണ് …