Sunday , August 9 2020
Breaking News

ബംഗ്‌ളൂരുവില്‍ കാസര്‍കോട് സ്വദേശിനിയെ പീഡിപ്പിച്ചു ; സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി : പ്രതി ഒളിവില്‍

ബംഗ്‌ളൂരു : കാസര്‍കോട് സ്വദേശിനിയായ യുവതിയെ ബംഗ്‌ളൂരുവില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ബംഗ്‌ളൂരുവില്‍ ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് ബംഗ്‌ളൂരു സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. കര്‍ണ്ണാടക മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. യുവാവ് തന്നെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും മതം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതി ഒളിവിലാണ്.

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …