Monday , July 13 2020
Breaking News

ബംഗ്‌ളൂരുവില്‍ നിന്നും വന്ന 50കാരന് കോവിഡ് : ഇ കെ നായനാര്‍ ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരും ക്വാറന്റൈനില്‍

കാസര്‍കോട് : ബംഗ്‌ളൂരുവില്‍ നിന്ന് വന്ന് ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെങ്കള നാലാംമൈലിലെ ഇ കെ നായനാര്‍ ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്തായി വിവരം ലഭിച്ചത്. മൂന്നു ദിവസം മുമ്പാണ് ഇന്ദിരാനഗര്‍ പൊടിപ്പള്ളം സ്വദേശിയായ 60 കാരന്‍ ബംഗ്ലൂരുവില്‍ നിന്ന് നാട്ടിലെത്തിയത്. ന്യുമോണിയ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് അന്നു തന്നെ നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തൊട്ടുപിന്നാലെ സ്രവം പരിശോധിക്കുകയും ചൊവ്വാഴ്ച ഉച്ചയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറും നഴ്‌സുമാരും ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …