Tuesday , February 18 2020
Breaking News

ബദിയഡുക്കയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞു വീണു മരിച്ചു

ബദിയഡുക്ക : ബദിയഡുക്കയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ റാലിയില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞു വീണു മരിച്ചു. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ ഇഖ്ബാല്‍ (28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. എസ് കെ എസ് എസ് എഫിന്റെ വളണ്ടിയറായിരുന്ന ഇഖാബല്‍ റാലിയില്‍ പങ്കെടുത്ത് നടന്നു നീങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇക്ബാലിനെ ആദ്യം ബദിയഡുക്ക ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേയാണ് മരണം സംഭവിച്ചത്. ഇഖ്ബാലിനെ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

RANDOM NEWS

പോക്‌സോ കേസിലെ പ്രതി തീവണ്ടി തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 68കാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആവിക്കല്‍ കടപ്പുറത്തെ കേശവനെയാണ് …