Thursday , September 24 2020
Breaking News

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം :49 കാരന്‍ റിമാന്റില്‍

ചെറുപുഴ : ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമം. ഇതോടെ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പോസ്‌കോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയായ 49കാരനെ അറസ്റ്റ് ചെയ്തു. ചെറുപുഴ മുതുവത്തെ പാമ്പുളിയേല്‍ ബേബി എന്ന ഡൊമനികിനെയാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കൊടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

കഴിഞ്ഞ ജൂണില്‍ പെണ്‍കുട്ടിയെ ബേബി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെങ്കിലും പരാതി നല്‍കാതിരുന്നതിനാല്‍ സംഭവം പുറംലോകം അറിഞ്ഞിരുന്നില്ല. വീണ്ടും പീഡനശ്രമമുണ്ടായതോടെ പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പരാതി പോലീസിന് കൈമാറിയതോടെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ബേബി മുമ്പും പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്.

RANDOM NEWS

ജില്ലയില്‍ 136 പേര്‍ക്ക് കൂടി കോവിഡ്-19 : സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്ക് ; 310 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ ബുധനാഴ്ച (സെപ്തംബര്‍ 23) 136 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച …