Wednesday , August 12 2020
Breaking News

ബഷീര്‍ കൃതികളും ജീവചരിത്രവും പരിചയപ്പെടുത്തി ബാലചന്ദ്രന്‍ എരവില്‍ മുക്കൂട് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം

മുക്കൂട്:വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ അഞ്ചിന് മുക്കൂട് ഗവ: എല്‍.പി.സ്‌കൂളില്‍ നടന്ന ബഷീര്‍ അനുസ്മരണ പരിപാടി ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍ .പി .സ്‌കൂള്‍ അധ്യാപകനും കഥാകൃത്തും പ്രഭാഷകനുമായ ബാലചന്ദ്രന്‍ എരവില്‍ ഉദ്ഘാടനം ചെയ്തു.
മൂന്നുമണി മുതല്‍ നാലരവരെ എല്ലാ ക്ലാസ്സിലെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി ഒരേ സമയം ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ മുഴുവന്‍ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. പ്രഥമാധ്യാപകന്‍ കെ.നാരായണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ധനുഷ്.എം.എസ് സ്വാഗതവും നാലാം ക്ലാസ്സിലെ കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിനു ശേഷം അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവചരിത്രവും കൃതികളും പരിചയപ്പെടുത്തുന വീഡിയോ പ്രസന്റേഷന്‍ ഏറെ വിജ്ഞാനപ്രദമായിരുന്നുവെന്ന് കുട്ടികളും രക്ഷിതാക്കളും പിന്നീട് അഭിപ്രായപ്പെട്ടു.

മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥികളായ ആരുഷ്, ആദിഷ്, അയന നാലാംതരത്തിലെ ജാസിബ്, വൈഗ ഷൈജു, ശിവശ്രിത ,പൂര്‍വ വിദ്യാര്‍ഥിനി വൈഗ ഗണേശന്‍ എന്നിവര്‍ ബഷീറിനെക്കുറിച്ച് പ്രസംഗിച്ചു.

തുടര്‍ന്ന് ബാലചന്ദ്രന്‍ എരവില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഭാവാഭിനയത്തോടെ അവതരിപ്പിച്ച സ്വന്തം കഥ കുട്ടികള്‍ക്ക് ഹരം പകര്‍ന്നു. കഥയുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന തുടര്‍പ്രവര്‍ത്തനങ്ങളും മാഷ് നല്‍കി.

ബഷീര്‍ ചരമദിനാചരണത്തിന്റെ ഭാഗമായി ചുമര്‍പത്രനിര്‍മ്മാണം, പുസ്തക പരിചയം, പ്രസംഗമത്സരം, അമ്മമാരും കുട്ടികളും
ടീം ആയി പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ക്വിസ് തുടങ്ങിയ പരിപാടികള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.

RANDOM NEWS

ഡിഗ്രീ പിജി പ്രവേശനം : എം എസ് എഫ് ഓണ്‍ലൈന്‍ ഹെല്പ് ലൈന്‍ സംവിധാനമൊരുക്കി

കാസറഗോഡ് :ഡിഗ്രി പിജി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപ്ലിക്കേഷന്‍ നല്‍കുന്നതിനും കോളേജ് കോഴ്‌സ് മറ്റു പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും …