തൃക്കരിപ്പൂര്‍ : ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ജ്വല്ലറി ജീവനക്കാരന് ബൈക്കിടിച്ച് മരിച്ചു. തൃക്കരിപ്പൂര്‍ പൂച്ചോലില്‍ ബസ് സ്റ്റോപ്പിനു സമീപം താമസിക്കുന്ന പി ബി ശ്രീധരന് (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ചെറുവത്തൂരിലെ ജ്വല്ലറിയില്‍ നിന്ന് ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന ശ്രീധരനെ എതിരെ വരികയായിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിച്ചു.
പരേതരായ കുഞ്ഞിരാമന് – പി വി പാട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ : നളിനി. സഹോദരങ്ങള്‍ : രാമചന്ദ്രന്, നാരായണി, പി വി കുഞ്ഞിക്കണ്ണന്, സരോജിനി.
