Friday , July 3 2020
Breaking News

ബസ്സില്‍ കടത്തുകയായിരുന്ന 20 കിലോ പാന്‍മസാലയുമായി യു പി സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം : ബസ്സില്‍ കടത്തുകയായിരുന്ന 200 കിലോ പാന്‍മസാലകളുമായി ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. യു പി സ്വദേശി അവിനാശ് ചൗഹാനെയാണ് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം പിടികൂടിയത്. മംഗ്‌ളൂരു-എറണാകുളം റൂട്ടിലോടുന്ന കേരള സ്റ്റേറ്റ് ബസില്‍ നിന്നാണ് നാലു ചാക്കുകളില്‍ ഒളിപ്പിച്ച 20 കിലോ പാന്‍മസാല പിടിച്ചെടുത്തത്. പരിശോധനയില്‍ ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ എ സച്ചിദാനന്ദന്‍, ഇന്‍സ്‌പെക്ടര്‍ സച്ചിന്‍, ഓഫീസര്‍മാരായ പി ശശി, സുജിത്, മുഹമ്മദ് കബീര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

RANDOM NEWS

അപകടത്തില്‍പ്പെട്ട് ലോറിയില്‍ കുടുങ്ങിയ ആളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

മൊഗ്രാല്‍ പുത്തൂര്‍ : അപകടത്തില്‍പ്പെട്ട് ലോറിയില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ഹൂഗ്ലിയില്‍നിന്ന് കാസര്‍കോട്ടേക്ക് വന്ന ലോറിയുടെ ഡ്രൈവറായ മഹാരാഷ്ട്ര …