Saturday , February 22 2020
Breaking News

ബഹുദൂരം മുന്നേറി ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.

21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഡല്‍ഹി പോലീസും അര്‍ധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്. പൗരത്വനിയമത്തിനെതിരേ പ്രതിഷേധം തുടരുന്ന ഷഹീന്‍ബാഗ്, ജാമിയാ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്.
ഭരണം നിലനിര്‍ത്തുന്നതിന് എ.എ.പി.ക്കും ഭരണം പിടിക്കുന്നതിന് ബി.ജെ.പി.ക്കും സീറ്റുനില വര്‍ധിപ്പിക്കുന്നതിന് കോണ്‍ഗ്രസിനും ഫലം നിര്‍ണായകമാണ്. ത്രികോണമത്സരമാണ് നടന്നതെങ്കിലും എ എ പിയും ബി ജെ പിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു പല മണ്ഡലങ്ങളിലും. 67.12 ശതമാനമാണ് പോളിങ്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എ എ പി യുടെ ഭരണത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്.

RANDOM NEWS

കണ്ണൂരില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മ; കാമുകനൊപ്പം ജീവിക്കാന്‍ മകനെ ഇല്ലാതാക്കി; അറസ്റ്റ്

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ശരണ്യയെ പോലീസ് അറസ്റ്റ് …