Wednesday , July 8 2020
Breaking News

ബാങ്ക് സമരം രണ്ട് ദിവസം: ഇടപാടുകള്‍ തടസ്സപ്പെടും..

ന്യൂഡല്‍ഹി: ജനുവരി 31നും ഫെബ്രുവരി ഒന്നിനും തൊഴിലാളി യൂണിയനുകള്‍ പണമുടക്ക് നടത്തുന്നതിനാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്.

പാര്‍ലമെന്റില്‍ സാമ്പത്തിക സര്‍വെ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനുമാണ് ബാങ്ക് തൊഴിലാളികള്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടു
ള്ളത്. ജനുവരിയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും
പങ്കെടുത്തിരുന്നു. ഒമ്പത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) പ്രതിനിധികള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായിനേരത്തെ ചര്‍ച്ച നടത്തിയിരുന്നു. അതില്‍ വേതനവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിരവധി ആവശ്യങ്ങള്‍ നിരസിക്കപ്പെട്ടുവെന്ന് യൂണിയനുകള്‍ ആരോപിച്ചു.

RANDOM NEWS

നിരോധനത്തിന് പിന്നാലെ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കി; വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് ടിക്ടോക്

മുംബൈ: ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്ക് ഉള്‍പ്പെടെ 59ഓളം ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് ടിക്ടോക്. …