Wednesday , January 29 2020
Breaking News

ബാപ്പുജിയുടെ സ്മരണയില്‍ നഗരശുചീകരണത്തിന് വിദ്യാര്‍ത്ഥികളും

Gandhi-Jayanthiകാസര്‍കോട് : ഗാന്ധിജയന്തിവാരാഘോഷത്തിന് തുടക്കം കുറിച്ച് സ്വച്ഛ്ഭാരത് മിഷന്‍ നഗര ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് നഗരസഭയും ജില്ലാ ശുചിത്വമിഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ശുചീകരണപ്രപര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാചെയര്‍മാന്‍ ടി ഇ അബ്ദുള്ള നിര്‍വഹിച്ചു. ശുചിത്വപ്രതിജ്ഞയും ചെയര്‍മാന്‍ ചൊല്ലികൊടുത്തു. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറിസ്‌ക്കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളും കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറിസ്‌ക്കൂളിലെ സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളും മുന്‍സിപാലിറ്റി മുതല്‍ പുതിയ ബസ് സ്റ്റാന്റ് പരിസരം വരെ റോഡും പരിസരവും ശുചീകരിച്ചു. മഹാത്മജിയുടെ വേഷത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറിസ്‌ക്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി വികാസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ശ്രദ്ധേയമായി.

പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കാസര്‍കോട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ റഹ്മാന്‍ കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേററര്‍ പി വി രാധാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള തുണിസഞ്ചി വിതരണം നിര്‍വഹിച്ചു. ലഘുലേഖാ വിതരണം സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ ഒര്‍ഗനൈസിങ് കമ്മീഷണര്‍ പി ടി ഉഷ നിര്‍വഹിച്ചു. നെയിംസ്ലിപ്പ് വിതരണം ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറിസ്‌ക്കൂളിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സുകുമാരന്‍ നിര്‍വഹിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറിസ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സലീമാ ജോസഫ് സംസാരിച്ചു. കൗണ്‍സിലര്‍ നൈമുന്നീസ സ്വാഗതവും ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേററര്‍ വി സുകുമാരന്‍ നന്ദിയും പറഞ്ഞു. പിടി എ പ്രസിഡണ്ട് അന്‍വര്‍ചെമ്മനാട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ നാരായണന്‍ കെ പി രാജഗോപാലന്‍ ജെ എച്ച് ഐ മാരായ എ ആര്‍ അജീഷ്, സൂധീര്‍ എന്നിവരും നഗരസഭ ശുചീകരണതൊഴിലാളികളും സംബന്ധിച്ചു.

Gandhi-Jayanthi

RANDOM NEWS

കിഫ്ബിയിലൂടെ കേരളമാകെ വികസനം സാധ്യമാക്കി : മലയോര ഹൈവെ ഈ വര്‍ഷം പൂര്‍ത്തിയാകും – മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കാതെ കിഫ്ബിയിലൂടെ എല്ലാ പ്രദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി സംസ്ഥാനമൊട്ടാകെ വികസന മുന്നേറ്റം …