Thursday , October 29 2020
Breaking News

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അധ്വാനി അടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടു

ലക്‌നൗ : അയോധിയിയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എലപ്രതികളെയും വിട്ടയച്ചു. ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ല. പെട്ടെന്ന് സംഭവിച്ചതാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്. സ്ഥലത്ത് ഒട്ടേറെപ്പേരുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാകാം കുറ്റക്കാരെന്നും കോടതി പറഞ്ഞു. പ്രത്യേക സി ബി ഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്.

വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ് പറഞ്ഞു. 27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബി ജെ പി യുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അധ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍സിങ്, ഉമാഭാരതി എന്നിവരടക്കം 3ാ2 പേരാമ് പ്രതികള്‍. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

വിനയ് കട്യാര്‍, സാധ്വി റിതംബര, ചംപട് റായ്, രാംവിലാസ് വേദാന്തി, ധര്‍മദാസ്, സാക്ഷി മഹാരാജ്, ബ്രജ് ഭൂഷണ്‍ ശരണ്‍ യാദവ്, പവന്‍ പാണ്ഡെ തുടഹ്ങി 26 പ്രതികളാണ് വിധി പ്രസ്താവം കേള്‍ക്കുന്നതിനായി കോടതിയില്‍ എത്തിയത്. എന്‍ കെ അധ്വാനി, മുരളിമനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, മഹന്ത് നൃതൃഗോപാല്‍ ദാസ്, സതീഷ് പ്രധാന്‍ എന്നിവര്‍ ഹാജരായിട്ടില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിധി പ്രസ്താവം കേട്ടു. കോവിഡ് ബാധിതയായതിനാലാണ് ഉമ ഭാരതി കോടതിയിലെത്താതിരുന്നത്.
കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയില്‍ രാമജന്മ ഭൂമി പരിസരത്തും കൂടുതല്‍ പോലീസിനെയും അര്‍ധസൈനികരേയും വിന്യസിച്ചു. അധ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിസതരിച്ചത്. ഇവരെല്ലാം കുറ്റം നിഷേധിച്ചിരുന്നു. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയെന്നാണ് വാദം.

RANDOM NEWS

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനോട് ചേര്‍ന്ന് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ റവന്യു മന്ത്രി

കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിശ്രമമില്ലാതെ രാപ്പകല്‍ ഭേതമില്ലാതെ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് ആരോഗ്യ വകുപ്പെന്നും ആരോഗ്യ വകുപ്പിന് കരുത്ത് …