Sunday , September 27 2020
Breaking News

ബായാര്‍ കന്യാനയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി; നടുങ്ങിത്തരിച്ച് നാട് ; പ്രതി പോലീസ് പിടിയില്‍

ഉപ്പള : ബായാറില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി. ഉപ്പള ബായാര്‍ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടല്‍, ബാബു, ദേവകി (48)എന്നിവരെയാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. കൊല നടത്തിയ ഉദയയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഉദയയുടെ അമ്മ ലക്ഷ്മി ആക്രമണത്തില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. യുവാവ് മാനസീകാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്നതയാണ് നാട്ടുകാര്‍ പറയുന്നത്. വഴി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം. ഉദയയുടെ അമ്മാവന്‍മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും ബാബുവും. അമ്മായിയാണ് ദേവകി. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.

RANDOM NEWS

ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് : 207 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ; 78 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (സെപ്റ്റംബര്‍ 26) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും …