Monday , March 30 2020
Breaking News

ബാര്‍ ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു

കാസര്‍കോട് : ബാര്‍ ജീവനക്കാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളത്ത് ബാര്‍ ജീവനക്കാരനായ വിദ്യാനഗറിലെ തുളസി എന്ന സതീഷ്‌കുമാര്‍ (54) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തായലങ്ങാടി ക്ലോക്ക് ടവറിന് സമീപം റെയില്‍വേ ട്രാക്കിലാണ് അപകടം. മൂന്നു ദിവസം മുമ്പാണ് സതീഷ്‌കുമാര്‍ അവധിയില്‍ നാട്ടില്‍ എത്തിയത്. ശനിയാഴ്ച തിരിച്ചുപോകാനെത്തിയപ്പോഴാണ് അപകടം. പരേതനായ ബാലകൃഷ്ണന്‍ നായര്‍ – രാജമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : സുജ. മക്കള്‍ : ആദര്‍ശ്, അനുശ്രി. സഹോദരങ്ങള്‍ : അനില്‍കുമാര്‍, അജിത്കുമാര്‍.

RANDOM NEWS

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി മരിച്ചു

കാസര്‍കോട് : മൂന്നാഴ്ച മുമ്പ് കാറഡുക്കയില്‍ നിയന്ത്രണം വിട്ട് ജീപ്പ് കുഴിയിലേക്ക് മറിഞ്ഞ് ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശിനി …