Wednesday , June 3 2020
Breaking News

ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവര്‍ത്തകനെയും കുടുംബത്തെയും മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു

കാസര്‍കോട് : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിലും വര്‍ഗീയ ഫാസിസത്തിലും പ്രതിഷേധിച്ച് കാസര്‍കോട് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്‍ ഇഎംഎല്‍ ജീവനക്കാരനായ ബിഎംഎസ് നേതാവും ബിജെപിയുടെ സജീവ പ്രവര്‍ത്തകനുമായ ഓമനക്കുട്ടന്‍ പിള്ളയും കുടുംബവും കാവിക്കൊടി ഉപേക്ഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അംഗത്വം സ്വീകരിച്ചു. ഡിസിസി പ്രസിഡന്റ് ശ്രീ. ഹക്കിം കുന്നില്‍ പാര്‍ട്ടി അംഗത്വം നല്‍കി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പം അണിചേര്‍ന്ന ഓമനക്കുട്ടന്‍ പിള്ളയെയും കുട്ടംബത്തെയും അനുമോദിച്ചു. ചടങ്ങില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം.സി പ്രഭാകരന്‍, വിദ്യാസാഗര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ഖാലിദ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.രാജീവന്‍ നമ്പ്യാര്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ മഹമൂദ് വട്ടയക്കാട്, ജമീല അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

RANDOM NEWS

സ്‌കൂട്ടറില്‍ 17.28 ലിറ്റര്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

ബന്തടുക്ക : എക്‌സൈസും വനംവകുപ്പും സംയുക്തമായി നടത്തിയ റെയ്ഡില്‍ കര്‍ണാടകമദ്യവുമായി ഒരാളെ അറസ്റ്റുചെയ്തു. ബന്തടുക്ക കക്കച്ചാലിലെ സച്ചിന്‍ (20) ആണ് …