Wednesday , June 3 2020
Breaking News

ബുധനാഴ്ച സര്‍വകക്ഷി യോഗം; കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

തിരുവനന്തപുരം: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി സംസ്ഥാനത്ത് സര്‍വകക്ഷി യോഗം ചേരും. ബുധനാഴ്ച രാവിലെ പതിനൊന്നു മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം ചേരുക. പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്താണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ മൂന്നാംഘട്ടത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സര്‍വ്വകക്ഷി യോഗം ചേരുന്നത്.

ക്യാബിനറ്റ് യോഗത്തിനു ശേഷം മുഖ്യമന്ത്രി ഈ യോഗത്തില്‍ പങ്കെടുക്കും. വീഡിയോ കോണ്‍ഫറന്‍സില്‍, വിവിധ സ്ഥലങ്ങളില്‍നിന്നുള്ള നേതാക്കളും പങ്കെടുക്കും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കും. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് എല്ലാ കക്ഷികളുടെയും പിന്തുണ നല്‍കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

RANDOM NEWS

അധ്യാപികമാര്‍ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ അവഹേളനം: സൈബര്‍ ക്രൈം പോലീസ് കേസെടുത്തു

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം …