Saturday , October 31 2020
Breaking News

ബേക്കലിലെ കാടുകള്‍ ഇനി യന്ത്രം ഉപയോഗിച്ച് കൂടി വെട്ടും

ബേക്കല്‍ ബീച്ച്, ബേക്കല്‍ കോട്ട അതിനിടയിലെ റോഡ്, കോട്ടയുടെ പരിസരം എന്നിവിടങ്ങള്‍ വൃത്തിയായി പരിപാലിക്കുന്ന ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ക്ലീന്‍ ഡെസ്റ്റിനേഷന്‍ ജീവനക്കാര്‍ക്ക് ബിആര്‍ഡിസി വക കാട് വെട്ട് യന്ത്രം ബിആര്‍ഡിസി മാനേജിങ് ഡയറക്ടറും ഡിടിപിസി ചെയര്‍മാനുമായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു കൈമാറി. ചടങ്ങില്‍ ബിആര്‍ഡിസി അസിസ്റ്റന്റ് മാനേജര്‍ പി. സുനില്‍ കുമാര്‍ ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി കോര്‍ഡിനേറ്റര്‍ സൈഫുദ്ധീന്‍ കളനാട്, ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് പ്രസിഡന്റ് നാസര്‍ കാഞ്ഞങ്ങാട് എന്നിവര്‍ പങ്കെടുത്തു. പത്തു പേരടങ്ങുന്ന സംഘമാണ് ബേക്കല്‍ ക്ലീന്‍ ഡെസ്റ്റിനേഷന്‍ യൂണിറ്റില്‍ ഉള്ളത്. അഴിത്തല, ഒഴിഞ്ഞവളപ്പ്, ചെമ്പരിക്ക എന്നീ ബീച്ചുകള്‍ ശുചീകരിക്കാനും ക്ലീന്‍ ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ ജോലി ചെയ്തു വരുന്നുണ്ട്

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …