Saturday , October 31 2020
Breaking News

ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ അന്തരിച്ചു

കാസര്‍കോട് : പ്രമുഖ ബഹുഭാഷ പണ്ഡിതനും സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലയാിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മംഗ്‌ളൂരു യേനപ്പോയ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

കര്‍ണ്ണാടകയിലെ കിന്യ, കുമ്പോല്‍, ആലമ്പാടി, ഉള്ളാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മതപഠനം നടത്തി. ദായൂബന്തിലായിരുന്നു ഉപരിപഠനം. താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, താജുശ്ശരിഅ എം അലികുഞ്ഞി മുസ്ല്യാര്‍ ഷിറിയ, ആലമ്പാടി ഉസ്താദ്, വി ടി അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍ എന്നിവരാണ് ഗുരുനാഥന്‍മാര്‍. ബണ്ട്വാള്‍ ബേക്കല്‍ എന്നിവിടങ്ങളിലെ സേവനങ്ങള്‍ക്കു ശേഷം ജാമിഅ സഅദിയ്യ അറബിയ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളായി.

ഭാര്യ : ആസിയ്യ. മക്കള്‍ : മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് ജലീല്‍, നാസര്‍ സഅദി അഫ്‌ളലി, നജീബ, അനീസ. മരുമക്കള്‍ : മുഹമ്മദ് പുണ്ടൂര്‍, മുഹമ്മദ് അലി.

ഇബ്രാഹിം മുസ്ല്യാരുടെ നിര്യാണത്തില്‍ പ്രമുഖ നേതാക്കലും പണ്ഡിതരും അനുശോചനമറിയിച്ചു.

RANDOM NEWS

വിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

ബേഡകം : വിഷം അകത്തു ചെന്ന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തംഗം ജോസ് പാറത്തട്ടേലിന്റെ ഭാര്യ …