Saturday , September 26 2020
Breaking News

ബേക്കല്‍ കോട്ടയില്‍ കടലില്‍ ചാടാനൊരുങ്ങിയ യുവതിയേയും പിഞ്ചുകുട്ടികളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി

ബേക്കല്‍ : കടലില്‍ ചാടാനൊരുങ്ങിയ യുവതിയേയും പിഞ്ചുമക്കളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് ബേക്കല്‍ കോട്ടയിലാണ് സംഭവം. കോട്ടയിലെ സന്ദര്‍ശക സമയം കഴിഞ്ഞിട്ടും പുറത്തുപോകാതെ ഏഴും അഞ്ചും വയസ് പ്രായമുള്ള കുട്ടികളെയും കൊണ്ട് യുവതി കോട്ടക്കകത്തു തന്നെ തങ്ങുകയായിരുന്നു. കോട്ടയുടെ സമീപത്തെ കടല്‍ക്കരയില്‍ കുഞ്ഞുങ്ങളെയും കൊണ്ട് കടലില്‍ ചാടാ്‌നൊരുങ്ങിയ യുവതിയെ നാട്ടുകാര്‍ തടഞ്ഞ് കാര്യമന്വേഷിച്ചപ്പോള്‍ മക്കളെയും കൂട്ടി കടലില്‍ ചാടാന്‍ വന്നതാണെന്ന് യുവതി വെളിപ്പെടുത്തി. യുവതിക്കും മക്കള്‍ക്കും ഭക്ഷണം വാങ്ങി കൊടുത്ത ശേഷം നാട്ടുകാര്‍ ഉടന്‍ തന്നെ ബേക്കല്‍ പോലീസില്‍ വിവരം നല്‍കി. പോലീസെത്തി യുവതിയേയും മക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിടുകയായിരുന്നു.

RANDOM NEWS

അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു

ചെമ്പരിക്ക : അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. ചെമ്പരിക്കയിലെ ചിണ്ടന്റെ ഭാര്യ സരോജിനി (63) ആണ് മരിച്ചത്. മക്കള്‍ : …