Saturday , October 31 2020
Breaking News

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ലേ ഔട്ട് ബോര്‍ഡ് സ്ഥാപിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ ലേ ഔട്ട് ബോര്‍ഡ് സ്ഥാപിച്ചു. ദിനേന ആയിരക്കണക്കിന് പൊതുജനങ്ങള്‍ നിരവധി ആവശ്യങ്ങള്‍ക്കായി കയറിയിറങ്ങുന്ന മിനി സിവില്‍ സ്റ്റേഷന്‍ കാഞ്ഞങ്ങാട് നഗരത്തിലെ ഏറ്റവും തിരക്കേറിയ സര്‍ക്കാര്‍ സ്ഥാപനമാണ്. സര്‍ക്കാരിന്റെ വ്യത്യസ്തമായ നിരവധി ഓഫീസുകളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ എത്തിച്ചേരുന്ന സാധാരണക്കാരായ പൊതുജനങ്ങള്‍ തങ്ങള്‍ക്ക് കയറേണ്ടുന്ന ഓഫീസുകള്‍ തിരിച്ചറിയാന്‍ പറ്റാതെ പല ഓഫീസുകളും കയറിയിറങ്ങുന്നത് ഒഴിവാക്കി കയറേണ്ടുന്ന ഓഫീസ് എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ബോര്‍ഡ് സ്ഥാപിച്ചത്.

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോക്ടര്‍ !ഡി സജിത് ബാബു ഐഎഎസ് ബോര്‍ഡ് അനാഛാദനം ചെയ്തു. തഹ്‌സില്‍ദാര്‍ മണിരാജ്, ലയണ്‍സ് സോണ്‍ ചെയര്‍ പേഴ്‌സണ്‍ അന്‍വര്‍ ഹസ്സന്‍, സി എം നൗഷാദ്, ഹാറൂണ്‍ ചിത്താരി, ബഷീര്‍ കുശാല്‍, സി പി ഫൈസല്‍, മുഹജിര്‍ കെ എസ്, ത്വയ്യിബ് മാണിക്കോത്ത്, പ്രദീപ് എക്‌സൈഡ് പ്രസംഗിച്ചു. സെക്രട്ടറി ഷൗക്കത്തലി സ്വാഗതവും ഗോവിന്ദന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

RANDOM NEWS

ജില്ലയിലെ അഞ്ച് അതിര്‍ത്തിറോഡുകളില്‍ ആന്റിജന്‍ടെസ്റ്റ് സൗകര്യം ഒരുക്കും

കാസര്‍കോട് : കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിര്‍ത്തി റോഡുകളിലെ അഞ്ച് അതിര്‍ത്തികളില്‍ ചെക്‌പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് …