Tuesday , October 16 2018
Breaking News
Well

ബേത്തൂര്‍പാറയില്‍ ഭര്‍ത്താവുമായി വഴക്കിട്ട യുവതി കിണറ്റില്‍ ചാടി മരിച്ചു

കുറ്റിക്കോല്‍: ഭര്‍ത്താവുമായി വഴക്കിടുകയും മര്‍ദ്ദനമേല്‍ക്കുകയും ചെയ്ത ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ബേത്തൂര്‍പ്പാറ തലപ്പാറയിലെ ചന്ദ്രന്റെ ഭാര്യ രേണുക (23)യാണ് ബുധനാഴ്ച ഉച്ചക്ക് വീടിനടുത്തുള്ള ആള്‍മറയിലാത്ത കിണറ്റില്‍ ചാടി മരിച്ചത്. ചൊവ്വാഴ്ച രാത്രി ചന്ദ്രനും രേണുകയും തമ്മില്‍ വഴക്കും അടിയും നടന്നിരുന്നതായി പറയുന്നു. ബുധനാഴ്ച വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കിണറ്റില്‍ ചാടുകയായിരുന്നു. രേണുകയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കുറ്റിക്കോല്‍ അഗ്‌നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി ബേഡകം പോലിസ് പറഞ്ഞു. മക്കള്‍: വൈശാഖ് (മൂന്നാം ക്ലാസ് ബേത്തൂര്‍പ്പാറ എ.എല്‍.പി.സ്‌കൂള്‍), വിശാല്‍.

RANDOM NEWS

Hanging

യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

ഉപ്പള : യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ജനപ്രിയയിലെ ബി എസ് അബ്ദുല്ല – മറിയുമ്മ …