Tuesday , June 2 2020
Breaking News

ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍

ആദൂര്‍ : ബൈക്കിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. പോലീസില്‍ ഏല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. നെല്ലിക്കട്ട സ്വദേശിയും നായന്മാര്‍മൂലയിലെ ഒരു കടയിലെ ജീവനക്കാരനുമായ ബഷീര്‍ (40) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മുച്ചിരക്കുളം സ്വദേശിനിയായ ലളിതയുടെ സ്വര്‍ണമാലയാണ് ബഷീര്‍ ബൈക്കിലെത്തി പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടത്. ഉടന്‍ ലളിത ഫോണില്‍ നാട്ടുകാര്‍ക്ക് യുവാവിനെക്കുറിച്ച് കൃത്യമായ വിവരം നല്‍കുകയായിരുന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലാണ് യുവാവ് എത്തിയത്. ഇക്കാര്യം നാട്ടുകാരോട് ലളിത പറയുകയും ചെയ്തു. നാട്ടുകാര്‍ ഉടന്‍ തിരച്ചില്‍ നടത്തി പയര്‍പ്പള്ളത്തുവെച്ച് ബഷീറിനെ പിടികൂടുകയായിരുന്നു. പിന്നീട് ആദൂര്‍ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സമാനമായ രീതിയില്‍ കവിഞ്ഞ ദിവസം അഡൂരിലും ഏതാനും ദിവസം മുമ്പ് മുളിയാറിലും സ്ത്രീകളുടെ മാലപൊട്ടിച്ചത് ബഷീറാണെന്നു സൂചനയുണ്ട്. ഇതേക്കുറിച്ച് പോലീസ് സമഗ്ര അന്വേഷണം നടത്തിവരികയാണ്.

RANDOM NEWS

ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിങ് നിരോധനം

കാസര്‍കോട് : 2020 ലെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയാണെന്ന് ജില്ലാ …