Sunday , April 5 2020
Breaking News

ബൈക്കില്‍ നിന്നും തെറിച്ചു വീണ് യുവാവ് മരിച്ചു

കരിന്തളം : നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ് യുവാവ് മരിച്ചു. വടക്കേ പുലിയന്നരൂലെ ടി പി സുനിതയുടെ മകന്‍ ടി പി സിബിന്‍ രാജ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. നീലേശ്വരത്തു നിന്നും കാലിച്ചാമരത്തേക്ക് പോവുകന്നതിനിടെ സിബിന്‍ ഓടിച്ചിരുന്ന ബൈക്ക് തലയടുക്കത്ത് വെച്ച് നിയന്ത്രണം വിടുകയും റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സഹോദരങ്ങള്‍ : സിബിന മാവിലാടം, സിനി ചേനറ്റാടി.

RANDOM NEWS

ചികിത്സ കിട്ടാതെ വീട്ടമ്മ കൂടി മരിച്ചു : മരണം ഏഴായി

കാസര്‍കോട് : ചികിത്സയ്ക്കായി മംഗ്‌ളൂരുവിനെ ആശ്രയിച്ചിരുന്ന വീട്ടമ്മ കൂടി മരിച്ചു. മഞ്ചേശ്വരം തുമ്മിനാട്ടെ മഹാബലഷെട്ടിയുടെ ഭാര്യ ബേബി (59) ആണ് …