Tuesday , April 7 2020
Breaking News

ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് യുവാവിന് പരിക്ക് : ബൈക്കില്‍ നിന്ന്‌ 71 പാക്കറ്റ് മദ്യം കണ്ടെടുത്തു

കുമ്പള: എക്‌സൈസ് സംഘം കൈകാണിച്ചപ്പോള്‍ നിര്‍ത്താതെപോയ ബൈക്ക് എക്‌സൈസ് പിന്തുടരുന്നതിനിടയില്‍ മതിലിലിടിച്ച് മറിഞ്ഞു. യുവാവിന് ഗുരുതരമായി പരിക്കേറ്റു.കാസര്‍കോട് ചൗക്കിയിലെ നവീന്‍കുമാറിനാണ് (32) പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍മുദയ്ക്കടുത്ത ചേവാറിലായിരുന്നു സംഭവം.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് വാഹനപരിശോധനയുടെ ഭാഗമായി പെര്‍മുദയില്‍ ബൈക്കിന് കൈകാണിച്ചിരുന്നു..

നിര്‍ത്താതെപോയ ബൈക്കിനെ എക്‌സൈസ് അധികൃതര്‍ പിന്തുടര്‍ന്നു. ചേവാറിനടുത്ത് സര്‍ക്കാര്‍ ആസ്പത്രിക്കടുത്തെത്തിയപ്പോള്‍ ബൈക്ക് ആസ്പത്രിയുടെ മതിലിലിടിക്കുകയും മറിയുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ എക്‌സൈസ് സംഘംതന്നെയാണ് ആസ്പത്രിയിലെത്തിച്ചത്. ബൈക്കിലുണ്ടായിരുന്ന സഞ്ചിയില്‍നിന്ന് 71 പായ്ക്കറ്റ് മദ്യം അധികൃതര്‍ കണ്ടെടുത്തു. രാത്രി ഏഴുമണിയോടെ ബൈക്ക് യാത്രക്കാരന്‍ എക്‌സൈസ് വാഹനത്തെ കാണുകയും വേഗംകൂട്ടി സഞ്ചരിക്കുന്നതിനിടയില്‍ ചേവാറില്‍വെച്ച് വണ്ടി മറിയുകയുമായിരുന്നെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു. എക്‌സൈസ് സംഘം യുവാവിനെ പിന്തുടര്‍ന്നുവെന്ന പ്രചാരണം തെറ്റാണ്. അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് എക്‌സൈസ് പറയുന്നത്. യുവാവിന്റെ പക്കല്‍നിന്ന് 180 മില്ലിയുടെ 71 പായ്ക്കറ്റുകള്‍ ലഭിച്ചു. അതില്‍ ചിലത് പൊട്ടിപ്പോയിരുന്നു..

RANDOM NEWS

കയറ്റിറക്ക് തൊഴിലാളികളെ പോലീസ് വീണ്ടും തടഞ്ഞു; റേഷന്‍ മൊത്തവിതരണം നിലച്ചു

വിദ്യാനഗര്‍ : റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ കയറ്റിറക്ക് ജോലിക്ക് പോവുകയായിരുന്ന തൊഴിലാളികളെ പോലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് വിതരണം നിലച്ചു. …