Monday , July 13 2020
Breaking News

ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി അക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു ; രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട് : ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി അക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിപ്പറിക്കുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ടംഗ സംഘത്തിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. കുഞ്ചത്തൂര്‍ പടുപ്പ് സ്വദേശി അമിത്കുമാറിന്റെ പരാതിയില്‍ ഉളിയത്തടുക്കയിലെ അമീര്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഈ മാസം 28നു രാത്രി ഉളിയത്തടുക്ക ഐ എ ഡി ജംഗ്ഷനില്‍ വെച്ചാണ് സംഭവം. വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന അമിത്കുമാറിനെ രണ്ടംഗ സംഘം അക്രമിക്കുകയും കൈയ്യിലുണ്ടായിരുന്ന 8500 രൂപ അടങ്ങിയ പഴ്‌സും മൊബൈല്‍ ഫാണും കൈക്കലാക്കി ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി അമ്പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

RANDOM NEWS

കാസര്‍കോട്ട് 4 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കൂടി : 3 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

കാസര്‍കോട് : സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമായ കാസര്‍കോട് ജില്ലയില്‍ പുതിയ നാല് ഹോട്ട്‌സ് പോട്ടുകള്‍ കൂടി. ബേളൂര്‍ (11), കള്ളാര്‍ …