Tuesday , May 26 2020
Breaking News

ഭര്‍തൃമതി തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : ഭര്‍തൃമതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ മൂന്നാം മൈല്‍ കാലിച്ചാംപാറയിലെ ഗള്‍ഫുകാരന്‍ റോഷന്റെ ഭാര്യ ശില്‍പ (28)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭര്‍തൃവീട്ടിലാണ് മരിച്ചത്. വീടിന്റെ മുകള്‍ നിലയിലെ ഇവരുടെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. മുറി അകത്തു നിന്ന് അടച്ച നിലയിലായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ മുകള്‍ നിലയിലേക്ക് പോയത്. വാതില്‍ തുറക്കാത്തിനാല്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത് ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഷന്റെ അച്ഛന്‍ തങ്കച്ചനും അമ്മ ചിന്നമ്മയുമാണ് ശില്‍പ്പകൂടാതെ ഇവിടെ താമസിക്കുന്നത്. റോഷ്# ബഹ്‌റൈനിലാണ്. മകന്‍ ഹെയ്ഡന്‍ റോഷന്‍. ചിറ്റാരിക്കാല്‍ ഗോക്കടവിലെ സക്കറിയ-മേരി ദമ്പതികളുടെ മകളാണ്. സഹോദരിമാര്‍ : സ്‌നേഹ. അനുമോള്‍.

RANDOM NEWS

മുലപ്പാല്‍ അന്നനാളത്തില്‍ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കാസര്‍കോട് : മുലപ്പാല്‍ അന്നനാളത്തില്‍ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൗക്കി പെരിയടുക്കത്തെ ജാഫര്‍-വാഹിദ ദമ്പതികളുടെ കള്‍ നഫീസത്ത് …