Saturday , August 15 2020
Breaking News

ഭര്‍തൃമതി പൊള്ളലേറ്റ് മരിച്ചു

ചെറുവത്തൂര്‍ : സംശയകരമായ സാഹചര്യത്തില്‍ വാടക വീട്ടില്‍ വെച്ച് പൊള്ളലേറ്റ യുവതി കോഴിക്കോട്ടെ ആശുപത്രിയില്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയും തൃക്കരിപ്പൂര്‍ തട്ടാര്‍ കടവിലെ വാടക വീട്ടില്‍ താമസക്കാരനുമായ കെട്ടിട നിര്‍മ്മാണ തൊഴിലാളി രമേശ് വിശ്വാസിന്റെ ഭാര്യ സുവര്‍ണ്ണ റായ് (22) ആണ് മരിച്ചത്.
30നു രാത്രിയിലാമ് ഭര്‍ത്താവിനും ഒന്നരവയസ്സുള്ള മകള്‍ക്കും ഒപ്പം താമസിക്കുന്ന സുവര്‍ണ്ണയെ വാടക വീട്ടില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടത്. നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടന്‍ പരിയാരത്തും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

RANDOM NEWS

വിദ്യാനഗര്‍ നെലക്കള ചോയിച്ചി അന്തരിച്ചു

വിദ്യാനഗര്‍ നെലക്കള ചോയിച്ചി (87 )അന്തരിച്ചു ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ കെ. മക്കള്‍ സരോജിനി, ബാബു, അച്ചു, പരേതനായകുമാരന്‍, നാരായണന്‍ …