Wednesday , July 8 2020
Breaking News

ഭാര്യയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡ് മന്ത്രിക്കും കോവിഡ്19 സ്ഥിരീകരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ഭാര്യ അമൃത റാവത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിറകെയാണ് മന്ത്രിക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഭാര്യയുടെ പരിശോധനാഫലം പോസിറ്റീവായതോടെ മന്ത്രിയുള്‍പ്പടെ 40 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. മന്ത്രിയുടെ സ്റ്റാഫംഗങ്ങളെയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോക്ക്ഡൗണ്‍ കാലയളവില്‍ ഡല്‍ഹിയില്‍ നിന്നുള്ള കുറച്ചുപേര്‍ മന്ത്രിയെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഡെറാഡൂണ്‍ ഭരണകൂടം മന്ത്രിയുടെ സ്വകാര്യവസതി നിരീക്ഷണത്തിലാക്കിയിരുന്നു.

RANDOM NEWS

നിരോധനത്തിന് പിന്നാലെ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കി; വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് ടിക്ടോക്

മുംബൈ: ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്ക് ഉള്‍പ്പെടെ 59ഓളം ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിച്ച് ടിക്ടോക്. …