Wednesday , July 17 2019
Breaking News
Sports

ഭുവിയുടെയും ജാദവിന്റെയും ചെറുത്തുനില്‍പ്പ് ഫലം കണ്ടില്ല; ഇന്ത്യയ്ക്ക് പരമ്പര നഷ്ടം

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരേ നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് തോല്‍വി. 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 237 റണ്‍സിന് പുറത്തായി. 132 റണ്‍സിന് ആറു വിക്കറ്റ് നഷ്ടമായി തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും ചേര്‍ന്ന ഏഴാം വിക്കറ്റ് സഖ്യം 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 46ാം ഓവറില്‍ ഈ കൂട്ടുകെട്ട് പൊളിച്ച കമ്മിന്‍സ് ഓസീസിന് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ 46ാം ഓവറില്‍ ഈ കൂട്ടുകെട്ട് പൊളിച്ച കമ്മിന്‍സ് ഓസീസിന് ആശ്വാസം നല്‍കി.

54 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ബൗണ്ടറികളുമടക്കം ഭുവനേശ്വര്‍ 46 റണ്‍സെടുത്തു. പിന്നാലെ 44 റണ്‍സെടുത്ത കേദാര്‍ ജാദവിനെ റിച്ചാഡ്‌സണ്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. അവസാന മൂന്ന് മത്സരങ്ങള്‍ ജയിച്ച ഓസീസ് പരമ്പര 32 ന് സ്വന്തമാക്കി. നേരത്തെ രണ്ടു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 10 ഓവര്‍ എറിഞ്ഞ് 39 റണ്‍സ് വഴങ്ങിയ ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

RANDOM NEWS

Brazil

ഒന്‍പതാം തവണയും കോപ്പയില്‍ മുത്തമിട്ട് ബ്രസീല്‍

റിയോ ഡി ജനീറോ: മാറക്കാനയുടെ മനമുരുകിയ പ്രാര്‍ഥന വിഫലമായില്ല. ബ്രസീലിന്റെ പന്ത്രണ്ട് വര്‍ഷം നീണ്ട കണ്ണിലെണ്ണയൊഴിച്ചുകൊണ്ടുള്ള കാത്തിരിപ്പും. മഞ്ഞപ്പട ഒന്‍പതാം …