Friday , November 22 2019
Breaking News

ഭക്ഷ്യവിഷബാധ; പത്തുപേര്‍കൂടി ആശുപത്രിയില്‍

Hospitalകുമ്പള: മംഗളൂരുവിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പത്തുപേരെകൂടി ഭക്ഷ്യവിഷബാധയേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഒളയത്തെ വാഹിദ് (22), റാഷിദ് (21), താഴെകൊടിയമ്മയിലെ അന്‍സാര്‍ (29), അബൂബക്കര്‍ സിദ്ദീഖ് (24), കൊടിയമ്മ ചത്രപള്ളത്തെ ഫാരിസ് (21) എന്നിവരെ ജില്ലാ സഹകരണ ആസ്പത്രിയിലും ബന്തിയോട് ബൈതലയിലെ മുഹമ്മദ് ഷരീഫ് (33) താഹിര്‍ (33), അഷ്‌റഫ് (27), കലന്തര്‍ (27), നൈസിം(26) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് മംഗളൂരുവിലെ ഒരു ഹോട്ടലില്‍ നിന്ന് റൊട്ടിയും ചിക്കന്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടവര്‍ ആസ്പത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പൈവളിഗെ സ്വദേശികളായ 11 പേര്‍ ചികിത്സയിലാണ്. ഹോട്ടലിനെതിരെ കര്‍ണാടക ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ചിലര്‍ തീരുമാനിച്ചിട്ടുണ്ട്.

RANDOM NEWS

കാസര്‍കോ്-തലപ്പാടി ദേശീയപാത തകര്‍ച്ചക്ക് കാരണം കരാറുകാരും ഉദ്യോഗസ്ഥ ലോബികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്

കാസര്‍കോട് : കാസര്‍കോട് – തലപ്പാടി ദേശീയപാത തകര്‍ച്ചയ്ക്ക് കാരണം ഉദ്യോഗസ്ഥ ലോബികളും, കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ദേശീയപാത …