Saturday , August 15 2020
Breaking News

മംഗല്‍പ്പാടിയില്‍ ഡി വൈ എഫ് ഐ-ലീഗ് പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും

ഉപ്പള : മംഗല്‍പ്പാടി പഞ്ചായത്ത് പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കൈയ്യേറ്റം ചെയ്തതായുള്ള വിഷയത്തില്‍ ലീഗ്- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉന്തു തള്ളും. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് സെക്രട്ടറി ശിഹാബും സ്ഥിരം സമിതി അധ്യക്ഷന്‍ ബി എം മുസ്തഫയും തമ്മില്‍ ഓഫീസില്‍ തര്‍ക്കമുണ്ടായത്. ഫയല്‍ തട്ടിപ്പറിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് സെക്രട്ടറി പരാതിപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

പഞ്ചായത്ത് സെക്രട്ടറിയെ ആക്രമിച്ച സ്ഥിരം സമിതി ചെയര്‍മാന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ജില്ലാ കമ്മിറ്റി അംഗം സാദിഖ് ചെറുഗോളി ഉദ്ഘടാനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഷിഹാബ് അധ്യക്ഷത വഹിച്ചു. ഹാരിസ് പൈവളിഗെ, ഗംഗാധരന്‍ അടിയോടി, റഫീഖ് സോങ്കാല്‍ സംസാരിച്ചു.

അതേസമയം മംഗല്‍പ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ മുസ്തഫയുടെ പേരില്‍ കള്ളപരാതി നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്നു നീക്കം ചെയ്യുക, പരാതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡണ്ടുമായ എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.ാ മാര്‍ച്ചിനിടെ ഇരുവിഭാഗം തമ്മിലുണ്ടായ ഉന്തിലും തള്ളിലും പഞ്ചായത്ത് ഓഫീസിന്റെ ഗേറ്റ് മറിഞ്ഞു വീണു.

RANDOM NEWS

രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുന്നു : ജില്ലയില്‍ റവന്യുമന്ത്രി പതാക ഉയര്‍ത്തി

കാസര്‍കോട് : രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ജില്ലയില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് …